വേറിട്ട വഴികളിലൂടെ വള്ളിക്കാവിലെ ഓട്ടോതൊഴിലാളികള്‍

Category: Latest News Written by kicko Hits: 998

ആഘോഷങ്ങള്‍ക്ക്‌ മാനുഷിക മുഖം നഷ്‌ടമാകുന്ന വര്‍ത്തമാനകാലത്തില്‍ നമ്മുടെ വള്ളിക്കാവിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ്‌ സുഹൃത്തുക്കള്‍ ആഘോഷങ്ങള്‍ക്ക്‌ അവധി നല്‍കിക്കൊണ്ട്‌ കാരുണ്യ മംഗല്യ എന്ന കൂട്ടായ്‌മയില്‍ നിര്‍ധനയായ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതോടൊപ്പം നിര്‍ധനരായ രോഗികള്‍ക്ക്‌ ധനസഹായം നല്‍കുക, പഠനമികവു പുലര്‍ത്തുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠന ഉപകരണങ്ങള്‍ നല്‍കുക, ഇക്കഴിഞ്ഞ S.S.L.C പരീക്ഷയ്‌ക്ക ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ സമീപ പ്രദേശങ്ങളിലെ കുട്ടികളെ ആദരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവരുടെ അദ്ധ്വാനത്തിന്റെ ഒരു പങ്ക്‌ നിറഞ്ഞ മനസ്സോടെ കരുതി വെയ്‌ക്കുമ്പോള്‍ ലക്ഷ്യത്തിലെത്താന്‍ ഒരു വലിയ കാലയളവ്‌ ആവശ്യമായി വരുമെന്നു കണ്ട്‌ അവര്‍ സുമനസ്സുകളുടെ സഹായവും നിര്‍ദ്ദേശങ്ങളും തേടുന്നു. നമുക്കും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനും പ്രോത്സാഹിപ്പിക്കുവാനും നമുക്കു നല്‍കാവുന്ന പ്രോത്സാഹന സമ്മാനങ്ങള്‍ അവര്‍ എസ്‌. ബി. ഐ അമൃതപുരി ശാഖയില്‍ ആരംഭിച്ചിരിക്കുന്ന സുരേഷിന്റെയും ബിനുവിന്റെയും കൂട്ടായ 34305624909 (SBI0008626) അക്കൗണ്ടില്‍ പണമായി നല്‍കി സഹായിച്ചു പങ്കു ചേര്‍ന്നുകൂടെ?

 

ഈ സല്‍ക്കര്‍മ്മങ്ങളിലേക്കുള്ള ധനസമാഹരണം വള്ളിക്കാവിലെ ബി, എസ്സ്‌ സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉടമ ശ്രീ. ശശിയില്‍ നിന്നും സംഘാടകര്‍ ഏറ്റുവാങ്ങുന്നു.