പാലിയേറ്റീവ്‌ കെയര്‍ രോഗി കുടുംബ സംഗമവും ഉപകരണ വിതരണവും

Category: Latest News Written by kicko Hits: 6008

വള്ളിക്കാവ്‌ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ക്ലാപ്പന ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാന്തന ചികിത്സാപരിപാടിയുടെ ഭാഗമായി രോഗികളുടെ കുടുംബ സംഗമവും ഉപകരണവിതരണവും നടന്നു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മെഹര്‍ഷാദ്‌ ഉത്‌ഘാടനം ചെയ്‌ത ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. വത്സലാകുമാരിയമ്മ അദ്ധ്യക്ഷതയും മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ സ്വാഗതവും ആശംസിച്ചു. പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഷീലാസരസ്സന്‍, ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സിന്ധു, ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍മാരായ സര്‍വ്വശ്രീ. എസ്‌. എം. ഇക്‌ബാല്‍, സുഷമ തങ്കച്ചി, ശ്രീദേവി തുടങ്ങിയവരും എച്ച്‌. എം. സി മെമ്പര്‍മാര്‍, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍, രോഗികളും ബന്ധുുക്കളും പങ്കെടുത്തു. ചടങ്ങില്‍ ഗായകന്‍ പ്രേമന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്നും എസ്‌. വി. എല്‍ പി എസ്സിലെ വിദ്യാര്‍ത്ഥികളുടെ ഗാനാലാപവും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്‌ സദ്യയും സംഘടിപ്പിച്ചു.