അമ്പിളിയുടെ ഹൃദയവാല്‍വ്‌ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വേണ്ടി.

Category: Latest News Written by kicko Hits: 911

ബഹുമാന്യരെ,

കൂലിപ്പണിക്കാരന്‍ കോട്ടയ്‌ക്കുപുറം സുരേഷ്‌ഭവനത്തില്‍ ശ്രീ.അമ്പിളി ഹൃദയവാല്‍വ്‌ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ സഹായം തേടുകയാണ്‌. കുടുംബത്തിലെ ആശ്രയമായ അമ്പിളി വളരെകാലമായി ചികിത്സയില്‍ കഴിയുകയാണ്‌. ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുന്ന അമ്പിളി ഇപ്പോള്‍ എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്‌. വിദഗ്‌ദമായ ഒരു ശസ്‌ത്രക്രിയ നടത്തിയാല്‍ ആരോഗ്യം വീണ്ടെടുക്കാമെന്നാണ്‌ ഡോക്‌ടറന്മാരുടെ അഭിപ്രായം. അമ്പിളിയുടെ ചികിത്സക്കായി ഒരു വലിയതുക ആവശ്യമായിട്ടുണ്ട്‌ (മൂന്നരലക്ഷം) നിര്‍ദ്ധരരായ ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്‌. ആയതിനാല്‍ ഉദാരമതികളായ ബഹുജനങ്ങളുടെ നിര്‍ലോഭമായ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.

വിശ്വസ്‌തതയോടെ,
ലാല്‍
വള്ളിക്കാവ്‌

(9995964029)