മാതൃകയായി ഫാദര്‍.

Category: Latest News Written by kicko Hits: 706

ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ദൈവസാന്നിദ്ധ്യമുള്ള മനസ്സുകള്‍ മന്ത്രിച്ചുകൊണ്ടേയിരിക്കും എന്തെങ്കിലും സമൂഹത്തിനാവശ്യമായതു ചെയ്യണം.. അതിനു ഉത്തമ മാതൃകയാണ്‌ ഫാദര്‍ ഷിബു കുറ്റിപ്പറിച്ചേല്‍. എന്നും നല്ലകാര്യങ്ങള്‍ മാത്രം സമൂഹത്തിന്‌ ഓതിക്കൊടുക്കുന്ന ഒരു വൈദികന്റെ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയുടെകണ്ണ്‌ തുറപ്പിക്കുന്നതാണ്‌. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം എന്ന സന്ദേശവുമായി യേശു അവതരിച്ച അതേസമയമാണ്‌ ഫാദര്‍, ഹയറുന്നിസയ്‌ക്ക്‌ തന്റെ വൃക്ക ദാനമായി നല്‍കാന്‍ തിരഞ്ഞെടുത്തത്‌. ഈ സദ്‌കര്‍മ്മം ചെയ്യുവാന്‍ സന്‍മനസ്സുണ്ടായ ഷിബുവച്ചനും ഈ കാരുണ്യവര്‍ഷത്തിനുടമയായ ഹയറുന്നിസയ്‌ക്കും എല്ലാ ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടേയെന്നു ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു